തീർത്ഥ യാത്രയാകും പലപ്പോഴും, മനുഷ്യൻ അവന്റെ അവസാന നാളുകളെ കണ്ടെത്തിയാൽ ചെയ്യാറ്.
ദീർഘമായ ജീവിത യാത്രയിൽ, അതൊരു പുനർവിചിന്തനത്തിന് ഹേതുവുമാകും. പക്ഷെ മനുഷ്യന്റെ ആയുസ്സു, അത് നമ്മുടെ കൈകളിൽ ഇല്ലെന്നൊരു സത്യം ലജ്ജിജ്ജിച്ചിട്ടാണേലും സമ്മതിക്കാതെ വയ്യ. ജീവിതം, അതൊന്നേയുള്ളുവെന്നു പറയുന്നതും, പുനർജ്ജന്മം ഉണ്ടെന്നു തട്ടി വിടുന്ന ഏമാന്മാർ തന്നെയാണ്!
ലഹരി പിടിപ്പിക്കുന്ന മനുഷ്യരെ കുറിച്ച് ലിജീഷ് "കഞ്ചാവിൽ" ഭംഗിയായി വിവരിക്കുന്നുണ്ട്. സത്യത്തിൽ, ലിമേ ലൈറ്റിൽ വരാത്ത മനുഷ്യരാണ് നമ്മെ അദ്‌ഭുതപ്പെടുത്തന്നത്, അവരാണ് പലപ്പോഴും ജീവിക്കാത്തതിൽ പുതിയ മാനങ്ങൾ തേടാൻ പഠിപ്പിക്കുന്നത്, അവരാണ് നമ്മളെ ഏതോ ചുഴിയിൽ നിന്നുമൊക്കെ കര കയറ്റുന്നത്.
2024, അതും അവസാനിക്കുകയാണ്, rewind വിഡിയോയകൾ കുറെ തേടിയലഞ്ഞു. എവിടെയും മിംസ്, ട്രോൾസ്, പിന്നെ പൊളിറ്റിക്സ്, മറ്റു സംഭവങ്ങൾ, ടെക്നോളജി എന്നിങ്ങനെ പോകുന്നു. സോഷ്യൽ മീഡിയ ഒരു തരം ലഹരിയും, അപകടവുമാണ്. നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്ന അഭിപ്രായവും രൂപപ്പെട്ടു വന്നേക്കാം, അതിന്റെ അപകട ഫലങ്ങൾ കാണുമ്പോൾ.
മനുഷ്യർ മനുഷ്യരെ "വെറുതെ" കൊന്നു തള്ളുന്നതാണ് ഏറെ വേദനാജനകമായി തോന്നിയത്. പുരോഗതി എന്ന് വിളിച്ചു കൂവുമ്പോഴും, ആയിരവും പതിനായിരവും നൂതന സാങ്കേതിക വിദ്യ പ്രയോഗിച്ചു കൊല്ലപ്പെടുന്നത് മരവിച്ചു നോക്കിയും, കേട്ടും നിക്കാനേ സാധിക്കുന്നുള്ളൂ, അതാണ് ഏറെ അദ്‌ഭുതം - അതും ഈ ആധുനിക, ആഗോള സംവിധാനത്തിൽ!!
എത്ര പേർക്ക് അതിന്റെ തലങ്ങൾ മനസ്സിലായെന്നു അറിയില്ല, പക്ഷെ പാശ്ചാത്യ നാടുകളിൽ, ഒരുപാട് സമരങ്ങൾ കണ്ടു, അവർക്കു പറയാനുള്ളത് ലോകം സ്വതന്ത്ര മാധ്യമങ്ങളിലൂടെ കാണുകയും കേൾക്കുകയും ചെയ്തു. യുദ്ധം ചെയ്യുന്നവർ ആത്മഹത്യ ചെയ്തു, ആർക്കു വേണ്ടിയാണോ കുരുതി നടത്തുന്നത് അവരും, എതിർക്കുന്നതു കണ്ടു. എന്നിട്ടും, നമ്മൾ..?
Person A: Hey, I've been hearing some concerning things about your recent actions. There are rumors that you've been spreading false narratives and deceiving the society. Can you explain what's going on? Person B (Cheater): Oh, come on, those are just rumors. You know how people love to talk. I'm just sharing alternative viewpoints and shedding light on hidden truths that the mainstream doesn't want you to know. Person A: Alternative viewpoints are one thing, but there's a fine line between that and spreading outright false information. I've seen evidence that suggests you've been manipulating facts to fit your narrative. Why would you do that? Person B: Look, the truth isn't always black and white. Sometimes you have to bend the facts a little to get people to see the bigger picture. The society has been blinded for too long by the established norms. I'm just trying to wake them up and make them question things. Person A: I understand the impor...
Comments