തീർത്ഥ യാത്രയാകും പലപ്പോഴും, മനുഷ്യൻ അവന്റെ അവസാന നാളുകളെ കണ്ടെത്തിയാൽ ചെയ്യാറ്. ദീർഘമായ ജീവിത യാത്രയിൽ, അതൊരു പുനർവിചിന്തനത്തിന് ഹേതുവുമാകും. പക്ഷെ മനുഷ്യന്റെ ആയുസ്സു, അത് നമ്മുടെ കൈകളിൽ ഇല്ലെന്നൊരു സത്യം ലജ്ജിജ്ജിച്ചിട്ടാണേലും സമ്മതിക്കാതെ വയ്യ. ജീവിതം, അതൊന്നേയുള്ളുവെന്നു പറയുന്നതും, പുനർജ്ജന്മം ഉണ്ടെന്നു തട്ടി വിടുന്ന ഏമാന്മാർ തന്നെയാണ്! ലഹരി പിടിപ്പിക്കുന്ന മനുഷ്യരെ കുറിച്ച് ലിജീഷ് "കഞ്ചാവിൽ" ഭംഗിയായി വിവരിക്കുന്നുണ്ട്. സത്യത്തിൽ, ലിമേ ലൈറ്റിൽ വരാത്ത മനുഷ്യരാണ് നമ്മെ അദ്‌ഭുതപ്പെടുത്തന്നത്, അവരാണ് പലപ്പോഴും ജീവിക്കാത്തതിൽ പുതിയ മാനങ്ങൾ തേടാൻ പഠിപ്പിക്കുന്നത്, അവരാണ് നമ്മളെ ഏതോ ചുഴിയിൽ നിന്നുമൊക്കെ കര കയറ്റുന്നത്. 2024, അതും അവസാനിക്കുകയാണ്, rewind വിഡിയോയകൾ കുറെ തേടിയലഞ്ഞു. എവിടെയും മിംസ്, ട്രോൾസ്, പിന്നെ പൊളിറ്റിക്സ്, മറ്റു സംഭവങ്ങൾ, ടെക്നോളജി എന്നിങ്ങനെ പോകുന്നു. സോഷ്യൽ മീഡിയ ഒരു തരം ലഹരിയും, അപകടവുമാണ്. നിയന്ത്രണങ്ങൾ വേണ്ടതുണ്ടെന്ന അഭിപ്രായവും രൂപപ്പെട്ടു വന്നേക്കാം, അതിന്റെ അപകട ഫലങ്ങൾ കാണുമ്പോൾ. മനുഷ്യർ മനുഷ്യരെ "വെറുതെ" കൊന്നു തള്ളുന്നതാണ് ഏറെ വേദനാജനകമ...